Sunday, December 18, 2011





Written By Kvarthakgd on 15 Dec 2011 | 10:39






ഴ തിമിര്‍ത്തു പെയ്യുകയാണ്. വേഗതയിലോടിയിട്ടും വാഹനത്തിന് വേഗത പോരെന്ന് ആ വൃദ്ധമനസ്സിനു തോന്നി. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുന്ന മഴ. അദ്ദേഹം തന്റെ സമീപത്ത് ഇരിക്കുന്ന മകനെ ഒളികണ്ണിട്ടുനോക്കി. അവന്റെ മുഖത്ത് ഭാവ വ്യത്യാസങ്ങള്‍ വല്ലതും ഉണ്ടോയെന്ന് അയാള്‍ ശ്രദ്ധിച്ചു. അവന്റെ മനസ്സ് വേദനിക്കുന്നുണ്ടാവുമോ, അവന്റെ കണ്ണുകള്‍ നനയുന്നുണ്ടോ. ഇല്ല. എല്ലാം എന്റെ പഴഞ്ചന്‍ മനസ്സിലെ വെറും തോന്നല്‍മാത്രമാണ്. അവനില്‍ തന്റെ മകനില്‍ യാതൊരു ഭാവഭേദവുമില്ല. കാറ് ചളിവെള്ളം തെറിപ്പിച്ചുകൊണ്ട് കുഴികളിലൂടെ കയറിയും ഇറങ്ങിയും ലക്ഷ്യം തേടാനുള്ള കുതിപ്പിലാണ്. യാത്രാവസാനം വൃദ്ധ സദനത്തില്‍ എത്തിയിട്ട് തന്നെ അവിടെ ഉപേക്ഷിച്ചിട്ടുവേണം തന്റെ മകന് ഒന്ന് വിശ്രമിക്കാന്‍, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആശ്വസിക്കാന്‍.



താന്‍ തന്റെ മകന് വയസ്സുകാലത്ത് ഭാരമാണെന്ന് ആ വൃദ്ധമനസ്സിന് തോന്നാതിരുന്നില്ല. മാതാപിതാക്കളെ വയസ്സുകാലത്ത് നോക്കാന്‍ കഴിയുന്നത് ഒരു പുണ്യമായി പണ്ടു കാലത്ത് കരുതിയിരുന്നു. എന്നാല്‍ ഇന്ന് പരിഷ്‌ക്കാരങ്ങളോടൊപ്പം പുണ്യവും നന്മയും നമ്മോട് വിടപറയുകയാണോ. അയാള്‍ ചിന്തിച്ചു. ഇവിടെ മൃഗവും മനുഷ്യനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്. അയാള്‍ ചിരിച്ചു. ചിന്തകള്‍ കാടുകയറുകയാണോ. അല്ല, ചിന്തകള്‍ സത്യമാണോ. ഞാന്‍ ചിന്തിക്കുന്നത് സത്യമല്ലേ. പോറ്റി വളര്‍ത്തിയ പശുക്കളെ കറവ വറ്റിയാല്‍ അറവുകാര്‍ക്ക് വില്‍ക്കാറാണ് പതിവ്. അതിനെകൊണ്ട് പിന്നെ ആര്‍ക്കാണ് ഉപയോഗം. അതുപോലെ താനും.........താനും.


അറവ് ശാലയില്‍ വില്‍ക്കാന്‍ കൊണ്ടുപോകുന്ന ബലിമൃഗമാണോ ? വാര്‍ദ്ധക്യം ബാധിച്ച മനുഷ്യന്‍ അറവ് മൃഗമാണോ. തന്നെയും അറവ് ശാലയില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോവുകയാണോ. സ്‌നേഹവും പരിചരണവും ലഭിച്ച് മക്കളോടും പേരമക്കളോടുമൊപ്പം കഴിയേണ്ടതന്നെ ഈ വാര്‍ദ്ധക്യകാലത്ത് അറവ് ശാലയിലേക്ക്. ചിന്തകള്‍ ഗദ്ഗധങ്ങളായി മുറിഞ്ഞു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. തന്നെയും അറവ് ശാലയില്‍ ഉപേക്ഷിക്കാന്‍ തന്റെ മകന്‍ കൊണ്ടുപോകുന്നു. പോറ്റിവളര്‍ത്തിയ താന്‍ ലാളിച്ച് വളര്‍ത്തി തനിക്ക് വയസുകാലത്ത് താങ്ങാകുമെന്ന് കരുതിയ തന്റെ മകന്‍. അയാള്‍ നിശ്വസിച്ചു.

തന്റെ പ്രേയസി നേരത്തെ പോയത് ഭാഗ്യമായി. അല്ലെങ്കില്‍ അവള്‍ക്കും ഈ ഗതിവരുമായിരുന്നു. ഓര്‍മ്മകള്‍ പാതി വഴി മുറിഞ്ഞു. തണുത്ത കാറ്റടിച്ചു. വൃദ്ധന്‍ കാറിന്റെ ചില്ലുയര്‍ത്തി. തണുപ്പില്‍ നിന്നും തന്റെ ശരീരത്തെ രക്ഷിച്ചു. അപ്പോഴും മകന്റെ ശ്രദ്ധവേറെ എവിടെയോ ആയിരുന്നു. അവന്‍ ടെന്‍ഷനിലായിരുന്നു. അച്ഛനെ വൃദ്ധസദനത്തില്‍ ഉപേക്ഷിച്ച് ഒന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്ത അവനെ വേട്ടയാടുകയായിരുന്നു. എപ്പോഴും അവന് ടെന്‍ഷന്‍ തന്നെ.ടെന്‍ഷന്‍ ഒഴിഞ്ഞ നേരം അവന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ആ വൃദ്ധന്‍ തന്റെ മകനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. മനുഷ്യനെപോലെ ചിരിക്കാനും, ചിന്തിക്കാനും, കരയാനും അവന് കഴിയുന്നില്ല. എപ്പഴും പണം സമ്പാദിക്കാനുള്ള നെട്ടോട്ടം. ദൈവം തന്ന ഈ മനോഹര ജീവിതം പണം വാരിക്കൂട്ടാന്‍ വേണ്ടി ചിലവഴിക്കാനുള്ളതാണെന്ന് അവന്‍ കരുതുന്നു. അവന് ഉറങ്ങാന്‍ സമയമില്ല. വൃദ്ധന്‍ മെല്ലെ സീറ്റിലേക്ക് തലചായ്ച്ച് കണ്ണുകള്‍ അടച്ചു.


ഓടി തളര്‍ന്ന കാറ് വൃദ്ധ സദനത്തിനു മുമ്പില്‍ നിന്നു. വൃദ്ധന്‍ അവിടമാകെ വീക്ഷിച്ചു. തന്നെപോലെ ധാരാളം വൃദ്ധന്മാര്‍ ആ സദനത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയായിരിക്കാം അതിനെ വൃദ്ധസദനം എന്ന ഓമന പേര് വിളിക്കാന്‍ കാരണമെന്ന് അയാള്‍ തോന്നി. അധികൃതരുമായി നേരത്തെ കരാറുകള്‍ പറഞ്ഞ് ഉറപ്പിച്ചിരുന്നു. അതുകൊണ്ട് അധിക സമയം മകന് അവിടെ നില്‍ക്കേണ്ടിവന്നില്ല. കുറച്ചുസമയങ്ങള്‍ക്കുശേഷം തന്നെ തനിച്ചാക്കി തന്നെ പൊറ്റിവളര്‍ത്തിയ തന്റെ അച്ഛനെ ഉപേക്ഷിച്ച് തിരിച്ചുപോകുമ്പോള്‍ ആ മകന്‍ അച്ഛനോട് പറഞ്ഞു. '' അച്ഛന്‍ എന്നെ വെറുക്കരുത്. ഞങ്ങളുടെ കാര്യം അച്ഛന് അറിയാവുന്നതല്ലേ. ഞാന്‍ ഇടയ്ക്ക് വന്ന് അച്ഛനെ കണ്ടോളാം.'' അവന്‍ അച്ഛനോട് യാത്ര പറഞ്ഞു. മകന്‍ കണ്‍മുന്നില്‍ നിന്നും മറയുന്നതുവരെ അച്ഛന്‍ നോക്കിനിന്നു.

അവന്റെ കുഞ്ഞുപ്രായം. അവനെ നേഴ്‌സറി സ്‌കൂളില്‍ ചേര്‍ത്ത് തിരിച്ച് വരുമ്പോള്‍ അവന്‍ കരഞ്ഞിരുന്നു. അന്ന് അച്ഛനായ താനും കരഞ്ഞു. എന്നാല്‍ ഇന്നോ. നേഴ്‌സറി കുട്ടിയെപ്പോലെ തന്നെയും ഇവിടെ അവന്‍ ഉപേക്ഷിച്ച് പോവുകയാണ്. ഇന്ന് കുട്ടിയായ ഞാന്‍ കരഞ്ഞു. എന്നാല്‍ രക്ഷിതാവായ തന്റെ മകനോ. അവന്‍ കരഞ്ഞിരുന്നുവോ. ഇല്ല. അവന് ആശ്വാസമായിരുന്നു. ഒരു ശല്യം ഒഴിഞ്ഞ് കിട്ടിയതിലുള്ള ആശ്വാസം. സമ്പന്നര്‍ക്കായുള്ള വിദ്യാലയത്തില്‍ ഞങ്ങള്‍ അവനെ ചേര്‍ത്തു. അവന്‍ പഠിച്ച് വലിയവനായി. വരും കാലങ്ങളില്‍ പരിഷ്‌കൃതലോകം സമ്പന്നര്‍ക്കുമാത്രമായി വൃദ്ധ സദനങ്ങളും വേര്‍തിരിക്കുമോ. അവര്‍ക്കുവേണ്ടിമാത്രമായി പ്രത്യേക വൃദ്ധസദനങ്ങള്‍ പണിയുമോ. അവിടെ സമ്പന്നരുടെ ജീവിത സൗകര്യവും സമ്പന്നര്‍ക്കുമാത്രമായി സുഖമുള്ള മരണവും ലഭിക്കോ? അവിടെ വേദനയ്ക്കുപോലും സമ്പന്നതയുടെ പൊങ്ങച്ചത്തിന്റെ മുഖംമൂടി അണിയേണ്ടിവരുമോ? അയാള്‍ പുച്ഛത്തോടെ ചിരിച്ചു. ആ ചിരിയില്‍ വേദനകലര്‍ന്നിരുന്നു.


മഴ നിലച്ചിരിക്കുന്നു. കര്‍ക്കിടകമാസമാണ്. വൃദ്ധസദനത്തിലെ അന്തേവാസികള്‍ അവരുടെ സഹചാരിയായിരുന്ന ഒരു മൂലയില്‍ വിശ്രമിക്കുകയായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട പഴയ റേഡിയോ ഓണ്‍ചെയ്തു. തങ്ങളുടെ കൊച്ചുറേഡിയോയില്‍ അവര്‍ വേവ്വെറെ നിലയങ്ങള്‍ പരതി. രാമായണം പാരായണം ചെയ്യുന്ന നിലയമായിരുന്നു അവരുടെ ലക്ഷ്യം. അവസാനം രാമായണ പാരായണം അവരെ തേടിയെത്തി. പുത്ര ദു:ഖത്താല്‍ വിലപിക്കുന്ന ദശരഥന്റെ വിലാപം അവരുടെ കര്‍ണ്ണങ്ങളെ തഴുകിയപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ പരസ്പരം നോക്കി. അവരും മറ്റൊരു ദശരഥനാവുകയായിരുന്നു. പുത്രന്മാരെ കണ്ടുകൊണ്ട് മരിക്കാനുള്ള ഭാഗ്യം തങ്ങള്‍ക്കും കൈമോശം വരികയാണോ. ഗദ്ഗധത്തോടെ അവര്‍ പറഞ്ഞു. അവരുടെ വിലാപങ്ങള്‍ ആരും കേട്ടില്ല. അപ്പോഴും വെളിയില്‍ അവരെ ആശ്വസിപ്പിക്കാനെന്നപോലെ മഴ തിമിര്‍ത്തു പെയ്യുന്നുണ്ടായിരുന്നു.

-ചന്ദ്രന്‍ പൊള്ളപ്പൊയില്‍

Keywords: Chandran-Pollapoyil,Story, Article




  Share

ഒരു കുളിര്‍ത്തെന്നലായ് ആ ഓര്‍മകള്‍


മനസ് പൊള്ളുമ്പോള്‍ ചില ഓര്‍മ്മകള്‍ കുളിര്‍ത്തെന്നലായി വീശാറുണ്ട്. മനസ് പിടയ്ക്കുന്ന നേരങ്ങളില്‍ ചിലരുമായി ഒരിത്തിരി സംസാരിക്കുന്നതും വല്ലാത്തൊരു കുളിരാണ്.
അഹ്മദ് മാഷ് എന്നെ സംബന്ധിച്ചിടത്തോളം നനുത്ത ഒരു കാറ്റായിരുന്നു എപ്പോഴും. സുഹൃത്തിനെപ്പോലെയല്ല, അനുജനെപ്പോലെ തന്നെയായിരുന്നു അഹ്മദ് മാഷ് എന്നും എന്നെ കണ്ടിരുന്നത്. സ്‌നേഹത്തിന്റെ ചരടില്‍ അദ്ദേഹത്തോടൊപ്പം എന്നെ കൂട്ടിക്കെട്ടാനായിരുന്നു മാഷെന്നും ഉത്സാഹിച്ചിരുന്നതും.
കാസര്‍കോടിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിറഞ്ഞ ഒരു സാന്നിധ്യമായിരുന്ന മാഷിന്റെ പ്രഭാഷണം തന്നെയാണ് എന്നും എന്നെ ആകര്‍ഷിച്ചിരുന്നത്. പ്രഭാഷണത്തിന്റെ ആ മധുരക്കടലില്‍ ഒന്ന് മുങ്ങിനിവരാന്‍ വേണ്ടി മാത്രം പലപ്പോഴും ഞങ്ങള്‍ അദ്ദേഹത്തെ ദുബായിലേക്ക് വിളിച്ചുവരുത്തുമായിരുന്നു. പ്രസംഗമെന്നാല്‍ വാചകക്കസര്‍ത്തല്ല, ആശയസംവേദങ്ങളുടെ ഒരു ചാലാണെന്ന് ഞങ്ങളെ അനുഭവിപ്പിച്ചതും അഹ്മദ് മാഷാണ്.
ദുബായില്‍ വരുമ്പോഴൊക്കെ സ്‌നേഹത്തിന്റെ ഒരു പച്ചപ്പുതപ്പുകൊണ്ട് ഞങ്ങളെയൊക്കെ പുതപ്പിക്കുമായിരുന്നു മാഷ്. നാട്ടിലെപ്പോലെയല്ല വിദേശത്ത് വരുമ്പോള്‍ അദ്ദേഹം. നാട്ടില്‍ മാഷോട് ഞങ്ങളെല്ലാം ആദരവിന്റെ ഒരു അകല്‍ച്ച പാലിച്ചിരുന്നുവെങ്കില്‍ ഗള്‍ഫിലെത്തുമ്പോള്‍ മാഷ് തന്നെ ആ അകല്‍ച്ചയുടെ ചരട് മുറിക്കും.
മാഷില്ലാത്ത ഒരു വര്‍ഷം. കഴിഞ്ഞ ഡിസംബറിലെ ആ കറുത്ത ദിനങ്ങള്‍ എനിക്കോര്‍മ്മയുണ്ട്. ടി.എ. ഷാഫിയുടെ മെസേജായിരുന്നു മാഷിന്റെ അസുഖ വിവരമറിയിച്ചുകൊണ്ട് എനിക്ക് കിട്ടിയ ആദ്യത്തെ സന്ദേശം. ഞാന്‍ ചൈനയിലായിരുന്നു. ഷാഫിയെ തിരികെ വിളിച്ചപ്പോള്‍ കിട്ടുന്നില്ല. വീണ്ടും വീണ്ടും വിളിച്ചു. ഇടറുന്ന ഒരു ശബ്ദത്തോടെയാണ് മാഷിന്റെ രോഗവിവരം അറിയിച്ചത്. മംഗലാപുരം എ.ജെ. ആസ്പത്രിയിലെ വെന്റിലേറ്ററില്‍ മാഷ് അത്യാസന്ന നിലയില്‍ കിടക്കുകയാണെന്ന് പറഞ്ഞു. അത് കേട്ടതോടെ മനസ് വല്ലാണ്ട് പിടയാന്‍ തുടങ്ങി.
ചിലരുടെ സാന്നിധ്യം എപ്പോഴും ഉണ്ടാവണമെന്ന് വല്ലാണ്ട് ആഗ്രഹിച്ചുപോവാറുണ്ട്. മാഷിന്റെ ആയുരാരോഗ്യത്തിനായി ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ചൈനയില്‍ ഒരിത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായി ഞാന്‍. രാവേറെ വൈകുവോളം ഷാഫിയെ വീണ്ടും വീണ്ടും വിളിച്ചു. മാഷ്‌ക്ക് അല്‍പം ആശ്വാസമുണ്ടെന്നും പ്രാര്‍ത്ഥിക്കണമെന്നും ഷാഫി പറഞ്ഞപ്പോള്‍ മനസിന് നേരിയൊരു തണുപ്പനുഭവപ്പെട്ടു. പക്ഷേ, പിറ്റേന്ന് സന്ധ്യയോടെ മരണ വിവരമറിയിച്ചുകൊണ്ടുള്ള എസ്.എം.എസ്. സന്ദേശം കിട്ടിയപ്പോള്‍ കൈകാലുകള്‍ തളരുന്നതുപോലെ തോന്നി. മാഷില്ലാത്ത കാസര്‍കോട് എങ്ങനെയായിരിക്കും- ഞാനതാണ് ചിന്തിച്ചത്. കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം പക്വമതിയായ ഒരു ഉപദേശകനും താങ്ങുമായിരുന്നു മാഷ്.
ഇല്ല, മാഷ് പോയിട്ടില്ല. സ്‌നേഹത്തിന്റെയും തലോടലിന്റെയും ആ പ്രഭാഷണം ഇപ്പോഴും എവിടെയൊക്കെയോ അലയടിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു.

യഹ്‌യ തളങ്കര
Yahya-Thalangara





തിരയടങ്ങാത്ത ആ നോവ്

ഡിസംബറിനെന്നും നോവിന്റെ രുചിയാണ്.
വിലപ്പെട്ടതെന്തൊക്കെയോ കണ്‍മുമ്പില്‍ നിന്നടര്‍ന്നുപോവുന്നതിന്റെ കരിഞ്ഞ മണമുള്ളൊരു മാസം. മഞ്ഞുപെയ്യുന്ന മാസത്തിന് കണ്ണുനീര്‍ പെയ്യിക്കാനുള്ള വിരൂപ മുഖവുമുണ്ടെന്ന് ഞാനറിഞ്ഞത് കഴിഞ്ഞ ഡിസംബറിലാണ്.
കഴിഞ്ഞ ഡിസംബറിന്റെ ഒത്ത മധ്യത്തില്‍, ക്രിസ്തുമസും പുതുവര്‍ഷപ്പിറവിയും കാത്തിരിക്കുന്നതിനിടയിലായിരുന്ന ഹൃദയത്തില്‍ തീ കോരിയിട്ട ആ നഷ്ടം. ഭൂമിക്ക് നൊന്തുപോവരുതെന്ന് പേടിച്ച് പതുക്കെ മാത്രം നടക്കുകയും ഒരു വാക്കുപോലും എവിടെയെങ്കിലും തറക്കുന്ന മുള്ളായിപ്പോവരുതെന്ന് പേടിച്ച് നല്ലതുമാത്രം സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്ന അഹ്മദ് മാഷ് വിടപറഞ്ഞുപോയത് കഴിഞ്ഞ ഡിസംബര്‍ 16നാണ്.
പേന പോലും കൈവിരലുകള്‍ക്കിടയില്‍ ഒതുങ്ങാതിരുന്ന എന്നെപ്പോലെ അനേകംപേര്‍ക്കാണ് അഹ്മദ് മാഷ് എഴുതിപ്പഠിക്കാനുള്ള ചുമര് തീര്‍ത്തുതന്നത്.
അക്ഷരങ്ങള്‍ തെറ്റുമ്പോള്‍, വാചകങ്ങളുടെ ദിശ മാറുമ്പോള്‍, ആശയങ്ങള്‍ മല കയറുമ്പോള്‍... തിരുത്താനും ശാസിക്കാനും മാഷുണ്ടായിരുന്നു.
എഴുതുന്നതെന്തും കാണാനും അഭിപ്രായം പറയാനും മാഷുണ്ടല്ലോ എന്ന ചിന്തയായിരുന്നു കഴിഞ്ഞ ഡിസംബര്‍ വരെ ഞാനടക്കമുള്ള കാസര്‍കോട്ടെ എഴുത്തുവിദ്യാര്‍ത്ഥികളുടെ ധൈര്യം.
എന്തെഴുതാന്‍ തുടങ്ങുമ്പോഴും മുമ്പില്‍ അഹ്മദ് മാഷിന്റെ മുഖം തെളിയും. ചൂരല്‍ പിടിച്ചുനില്‍ക്കുന്ന വാദ്യാരുടെ ചിത്രമായിരിക്കും മാഷെക്കുറിച്ച് മനസ്സിലെത്തുക. അക്ഷരങ്ങളെ വികലമാക്കുന്നത് മാഷിന് സഹിക്കാറില്ല. വാചകങ്ങളെ അലക്ഷ്യമായി ഉപയോഗിക്കുന്നതും മാഷിനിഷ്ടമല്ല.
മാഷിന്റെ ഭാഷക്കും എഴുത്തിനും ഒരുതരം മധുരമുണ്ടായിരുന്നു; അഴകാര്‍ന്നൊരു ഒഴുക്കും.
എഴുതാനിരുന്നാല്‍ മാഷിന്റെ പേനത്തുമ്പത്തു നിന്നുതിര്‍ന്നുവീഴുന്ന വരികള്‍ കണ്ട് അത്ഭുതം കൂറിയിട്ടുണ്ട് ഞങ്ങള്‍. എന്തൊരു ഒഴുക്കായിരുന്നു അത്. ഒറ്റ ഇരിപ്പിന് മാഷെഴുതിത്തീര്‍ക്കും. ഒരാവര്‍ത്തി വായിക്കേണ്ടിവരികപോലുമില്ല.
'ഉത്തരദേശ'ത്തില്‍ മാഷ് മുഖക്കുറിപ്പെഴുതിയാല്‍ അത് തിരിച്ചറിയാന്‍ ഏതുതരം വായനക്കാരനും കഴിഞ്ഞിരുന്നുവെന്നതാണ് മാഷിന്റെ എഴുത്തിന്റെ വലിയ പ്രത്യേകതകളിലൊന്നായി എനിക്ക് തോന്നിയിട്ടുള്ളത്. മാഷെഴുതുന്ന ഒരു ആര്‍ട്ടിക്കിളിന് ബൈലൈന്‍ വെക്കേണ്ട കാര്യമില്ല. മാഷാണ് എഴുതിയതെന്ന് ഏത് വായനക്കാരനും തിരിച്ചറിയും.
കോളം നിറയ്ക്കാന്‍ വേണ്ടി എഴുതുന്ന രീതിയായിരുന്നില്ല മാഷിന്റേത്. ഏതൊരു സൃഷ്ടിയിലും മാഷിന്റെതായ ഒരു ടച്ചുണ്ടാവും. എഴുത്തിന്റെ ആ ശക്തി തന്നെയായിരുന്നു ഉത്തരദേശത്തിന്റെ ബലവും വിജയവും.
കാസര്‍കോടിന്റെ സാഹിത്യ-സാംസ്‌കാരിക രംഗം അന്നും ഇന്നും ശുഷ്‌കമാണ്. എടുത്തുകാണിക്കാന്‍ എണ്ണിച്ചുട്ടപ്പം പോലെ ചില പ്രതിഭകള്‍...
വളര്‍ന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു വേദിപോലുമില്ലാതിരുന്ന കാസര്‍കോട്ട് വളര്‍ന്നുവരുന്ന അനേകംപേര്‍ക്ക് എഴുതാനുള്ള ചുമരുണ്ടാക്കിക്കൊടുത്തുവെന്നതാണ് കാസര്‍കോടിന് മാഷ് നല്‍കിയ വലിയ സംഭാവനയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
മാതൃഭൂമിയുടെ ബ്യൂറോ ചീഫായിരിക്കെ തന്നെ ഉത്തരദേശത്തിന്റെ സ്ഥാപകനാവാന്‍ കഴിഞ്ഞ അഹ്മദ് മാഷിന്റെ എഴുത്തുരീതി രണ്ടിടത്തും രണ്ടുതരത്തിലായിരുന്നു. എടുപ്പുള്ള ഒരു പ്രഭാതപത്രമെന്ന നിലയില്‍ മാതൃഭൂമിയിലുപയോഗിച്ചിരുന്ന കടുകട്ടി ഭാഷയല്ല ഉത്തരദേശത്തിന്റെ സാധാരണ വായനക്കാര്‍ക്ക് മുമ്പില്‍ മാഷ് അവതരിപ്പിക്കാറുണ്ടായിരുന്നത്. അതേസമയം രണ്ടിലും എഴുത്തിന്റെ സൗന്ദര്യം ഒട്ടും ചോര്‍ന്നുപോവാതെ സൂക്ഷിക്കാന്‍ കഴിഞ്ഞുവെന്നത് മാഷിന്റെ മറ്റൊരു പ്രത്യേകത.
സാഹിത്യത്തിന്റെ കുതിരപ്പുറത്ത് കയറിനിന്ന് അഹങ്കാരത്തോടെ കടിച്ചാല്‍പൊട്ടാത്ത ഭാഷകള്‍ പ്രയോഗിക്കുമ്പോള്‍ മാഷിന്റെ ശാസന വരും: 'ഷാഫി ഈ ശൈലി വേണ്ട. സാധാരണ വായനക്കാരന് മനസ്സിലാവുന്ന സാധാരണ ഭാഷ മതി നമുക്ക്. അവര്‍ വായിച്ച് എന്തെങ്കിലും മനസ്സിലാക്കികൊള്ളട്ടെ...'
പത്രപ്രവര്‍ത്തനത്തെ നാട്ടുകാരോട് വര്‍ത്തമാനം പറയുന്നത് പോലെയാണ് മാഷ് കണ്ടത്. സംഭവങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാവുന്ന തരത്തില്‍ അവതരിപ്പിക്കണം. വാര്‍ത്ത വായിക്കുന്നവര്‍ക്ക് അതുമായി ബന്ധപ്പെട്ട് പിന്നെയൊരു സംശയവും ഉണ്ടാവരുത്. ലളിതമായ ഭാഷയും ചുരുക്കിയുള്ള അവതരണവും മാഷെപ്പോഴും ഓര്‍മ്മിപ്പിക്കും.
ആവേശം മൂത്ത് ചിലപ്പോള്‍ ഞങ്ങളറിയാതെ നീട്ടിവലിച്ച് എഴുതിക്കളയാറുണ്ട്. അപ്പോഴൊക്കെ മാഷിന്റെ പേനയ്ക്ക് മുടിവെട്ടുകാരന്റെ കത്രികയേക്കാള്‍ മൂര്‍ച്ചയും വേഗതയും ഞങ്ങള്‍ കണ്ടിട്ടുണ്ട്.
എഡിറ്റിങ്ങ് അഹ്മദ് മാഷിനെ സംബന്ധിച്ചിടത്തോളം ഒരു കലയായിരുന്നു. മാഷിന്റെ മേശപ്പുറത്തെത്തുന്ന വാര്‍ത്തകളുടെ കുടവയറും മേദസും കൊഴുപ്പുമൊക്കെ വെട്ടിമാറ്റി നല്ല സ്ലിംബ്യൂട്ടിയാക്കി നിമിഷങ്ങള്‍ക്കകം മാഷ് കയ്യില്‍ തരും. മാഷ് എഡിറ്റ് ചെയ്യുന്ന വാര്‍ത്തകള്‍ വായിക്കുമ്പോഴൊക്കെ ആനന്ദകരമായി തോന്നിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം പഠിക്കുന്നവര്‍ക്ക് ഒരു സര്‍വകലാശാലയായിരുന്നു അഹ്മദ് മാഷെന്ന് ആ ഗുരുവിന് കീഴില്‍ അക്ഷരങ്ങളെ അരുചേര്‍ത്തുവെക്കാന്‍ പഠിച്ച ഏതൊരു ശിഷ്യനും സമ്മതിക്കും.
മാഷ് പകര്‍ന്ന പാഠം തന്നെയാണ് പത്രപ്രവര്‍ത്തന ജീവിതത്തില്‍ എനിക്ക് മുമ്പിലെപ്പോഴും നിറഞ്ഞുനില്‍ക്കുന്ന പ്രകാശവും. ഓര്‍മ്മകളുടെ ആ നക്ഷത്ര വിളക്കിന് മുമ്പില്‍ പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നു.

ടി.എ. ഷാഫി 

T.A.Shafi











Saturday, December 10, 2011

ലൈംഗീക അരാജകത്വം: മനുഷ്യന്‍ മൃഗമാകുമ്പോള്‍

മനുഷ്യനും മൃഗവും ഒരു കാര്യത്തിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. മനുഷ്യന് വിശേഷബുദ്ധിയുണ്ട്. എന്നാല്‍ മൃഗത്തിന് അതില്ല. മൃഗം ആരെയും ദ്രോഹിക്കാറില്ല. കുറച്ചുദിവസം മുമ്പാണ് കാസര്‍കോട് ജില്ലയില്‍ പാവം പശുവിന്റെ നേരെയുണ്ടായ ലൈംഗീക അക്രമണം മനസാക്ഷിക്ക് നിരക്കാത്ത സംഭവമാണ്. ഇത്തരത്തില്‍ ഒറ്റപ്പെട്ട പല സംഭവങ്ങളും പത്രങ്ങളില്‍ അടുത്തകാലത്തായി ഇടംപിടിക്കുന്നുണ്ട്. കോഴിയേയും, ആടിനെയും, പശുവിനെയും ലൈംഗീക ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. വിദേശ രാജ്യങ്ങളില്‍ പട്ടികളെ ലൈംഗീക ആവശ്യത്തിനായി വളര്‍ത്തുന്നവരുണ്ട്. പെറ്റ് കാറ്റ്‌സ്, പെറ്റ് ഡോഗ്‌സ് എന്നിങ്ങനെ ഓമനപേരിട്ട് ഇവരെ വീട്ടില്‍ പ്രത്യേക കിടപ്പുമുറി ഒരുക്കിയാണ് വളര്‍ത്തുന്നത്.


ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഇത്തരം നായ്ക്കളെ തങ്ങളുടെ ലൈംഗീക ആവശ്യത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് വാര്‍ത്ത. ശരീര ഭാഗങ്ങളില്‍ ജാം, ബട്ടര്‍ മറ്റ് മധുര പലഹാരങ്ങള്‍ എന്നിവ വെച്ചാണ് ഇവറ്റകളെ കൊണ്ട് നക്കിയും, തീറ്റിച്ചും ചിലര്‍ ലൈംഗീക സംതൃപ്തി തീര്‍ക്കുന്നത്. ഇത് ഉദാരവത്ക്കരണത്തിന്റെയും, ആഗോളവത്ക്കരണത്തിന്റെയും ഭാഗമായി ഇങ്ങ് സാംസ്‌ക്കാരിക കേരളത്തിലും ഓമനപേരിട്ട് അനുകരിക്കുകയാണ്. ഇത്തരത്തിലുള്ള പല സംഭവങ്ങളും ആളുകള്‍ രഹസ്യമായി ചെയ്യുന്നത് കൊണ്ടാണ് പുറംലോകം അറിയാതിരിക്കുന്നത്. കാസര്‍കോട് പനത്തടിയിലെ ബളാംതോട് സ്വദേശിയായ മുപ്പത്തിരണ്ടുകാരന്‍ ഒ.കെ. വിജയകുമാര്‍ നടത്തിയ ലൈംഗീക അരാജകത്വം മൃഗത്തോടു പോലും കാണിക്കാന്‍ പറ്റാത്ത കടുത്ത സംഭവമാണ്. ഇത്തരം ആളുകള്‍ മനുഷ്യരോട് അല്ലെങ്കില്‍, തന്റെ എതിര്‍ലിംഗത്തോട് എങ്ങനെ പെരുമാറുമെന്നത് സാമാന്യ ജനത്തിന് ഊഹിക്കാവുന്നതെയുള്ളു. പണ്ടാരോ പറഞ്ഞതുപോലെ പശുവും കോഴിയും ആടുമാകുമ്പോള്‍ പരാതി പറയാന്‍ ആളുണ്ടാവുകയില്ലല്ലോ? 


പക്ഷേ വിജയകുമാറിന് തെറ്റി. സ്വന്തം അയല്‍വാസിയുടെ ആറു മാസം ഗര്‍ഭിണിയായ പശുവിനെ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുപോയി ലൈംഗീക വൈകൃതത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം മനസാക്ഷി ഉള്ളവര്‍ക്കാര്‍ക്കും കേള്‍ക്കാന്‍ പോലും അറപ്പുളവാക്കുന്നതാണ്. പശുവിന്റെ കാലുകള്‍ മൂക്കുകയറില്‍ വരിഞ്ഞുകെട്ടി തന്റെ ലൈം ഗീക ഇംഗിതത്തിന് ഉപയോഗിച്ച കഥ നാട്ടിലെല്ലാം പാട്ടാണ്. ഒരു സാമൂഹ്യവിരുദ്ധന് മാത്രമേ ഇ ത്തരം വൈകൃതം ചെയ്യാനാകു. 15 വര്‍ഷം മുമ്പ് ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായിരുന്നു ഇയാള്‍. ഇതേ തുടര്‍ന്ന് ഇയാളെ എരമംകുറ്റൂരിലെ കക്കറയിലേക്ക് താമസം മാറുകയായിരുന്നു. പനത്തടി പ്രദേശത്തെ ലജ്ജിപ്പിച്ച ഈ സംഭവം ഒരിടത്തും നടക്കാന്‍ പാടില്ലാത്തതാണ്. ഒരു പാവം മൃഗത്തോട് മനുഷ്യന്‍ കാണിച്ച കൊടിയ സംഭവം ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെ. 

Friday, August 19, 2011

ramadan

I want to wish all muslims and non muslims a good and better RAMADAN MUBARAK